തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍ കായിക മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തു. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പിച്ചു.
പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയും അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ ബന്ധുവും പി.കെ ശ്രീമതി ടീച്ചര്‍ എം.പിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ പൊതുമേഖല സ്ഥാപനത്തിന്‌റെ അദ്ധ്യക്ഷപദവിയില്‍ നിയമിച്ചതാണ് വിവാദമായത്.