ബോളിവുഡ് ഉപേക്ഷിക്കാന്‍ കാരണം കള്ളപ്പണമെന്ന് കമാല്‍ ഹാസന്‍

കള്ളപ്പണത്തിന്റെ ഒഴുക്ക് കാരണമാണ് ബോളിവുഡ് വിട്ടതെന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. തമിഴ് സിനിമയില്‍ തിരിച്ചെത്തുന്നതിനുള്ള കാരണവും അതാണ്. സംവിധായകനും ഛായാഗ്രഹനുമായ എ.വിന്‍സന്റ് കള്ളപ്പണം ഉപയോഗിക്കാത്ത അപൂര്‍വം ചില സിനിമക്കാരില്‍ ഒരാളായിരുന്നെന്നും കമല്‍ പറയുന്നു.

ബോളിവുഡില്‍ പലര്‍ക്കും അധോലോകവുമായി ബന്ധമുണ്ടായിരുന്നു. അതിന് വഴങ്ങി കൊടുക്കാനോ എതിര്‍ക്കാനോ താന്‍ ശ്രമിച്ചില്ല. ശിവാജി ഗണേശന്റെ സ്വാഭാവിക അഭിനയംകണ്ടാണ് താന്‍ പുകവലി തുടങ്ങിയത്. എന്നാല്‍ ഒരുപാട് സുഹൃത്തുക്കള്‍ പുകവലി കാരണം കാന്‍സര്‍ ബാധിച്ച് മരിച്ചതു കണ്ടപ്പോള്‍ പുകവലി നിര്‍ത്തി. കഥാപാത്രത്തിന് ആവശ്യമാണെങ്കില്‍ മാത്രം സിനിമയില്‍ താന്‍ പുകവലിക്കുമെന്നും കമല്‍ പറഞ്ഞു.