പിണറായി മുണ്ടുടുത്ത മമതയാണെന്ന് സുരേന്ദ്രന്റെ പരിഹാസം

കോഴിക്കോട്: കലോത്സവ വേദിയില്‍ അസഹിഷ്ണുതയെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. പിണറായി നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സുരേന്ദ്രന്‍ പിണറായി മുണ്ടുടുത്ത മോദിയല്ല, മുണ്ടുടുത്ത മമതയെണാന്നെും പരിഹസിച്ചു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

കലോല്‍സവ വേദിയില്‍ ബി.ജെ.പിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസ്ലിമ നസ്‌റീമിന്റെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി.പി. ശ്രീനിവാസന്റെ കാര്യത്തിലും സ്വന്തം പാര്‍ട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ. പിന്നെ ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍നിന്ന് പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് ഇദ്ദേഹം. കേരളത്തിന്റെ വികസനമായിരുന്നല്ലോ അവിടുത്തെ അജണ്ട. സത്യത്തില്‍ മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി. സ്വന്തം സഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസന വിരോധി’.