നോട്ട് നിരോധനം: മോഡിക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും: കെ. മുരളീധരൻ

    levin

    ലെവിൻ കെ വിജയൻ

    കോട്ടയം: അപക്വമായ രീതിയിൽ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും കാരണക്കാരനായ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് കെ. മുരളീധരൻ എം. എൽ. ഏ . കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .

    ബധൽ സംവിധാനങ്ങൾ ഒരുക്കാതെയുള്ള തീരുമാനം ശുദ്ധ മണ്ടത്തരമാണ്. പരിഷ്കാരങ്ങൾ നടപ്പിലാക്കിയപ്പോൾ തെറിപ്പറ്റിയെന്ന് മനസ്സിലാക്കിയ തുഗ്ലക്ക് പോലും പിന്നീട് ആ തീരുമാനങ്ങൾ പിൻവലിച്ചു , നിരോധനം നിലവിൽ വന്ന് 58 ദിവസം കഴിഞ്ഞിട്ടും താൻ പിടിച്ച മുയലിന് കൊമ്പുണ്ടന്ന പിടിവാശിയിലാണ് പ്രധാന മന്ത്രി . പാർലമെന്റിനെ അഭിമുഖീകരിക്കാതെ അദ്ദേഹം ഒളിച്ചോടുകയാണ്.

    രാഷ്ട്രീയ പോരാട്ടത്തിലൂടെ തങ്ങൾ വിജയിക്കില്ല തിരിച്ചറിഞ്ഞ ബി.ജെ.പി സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സഹകരണ ബാങ്കുകളെ പൂട്ടിക്കുക വഴി കേരളത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത് തങ്ങൾ അദ്ധ്യാനിച്ച പണത്തിന് വേണ്ടിയാണ് അത് തിരികെ നൽകാൻ കേന്ദ്ര ഗവൺമെന്റ് ബാധ്യസ്ഥരാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

    ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ചേർന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷനായി മുൻ മന്ത്രി കെ.സി ജോസഫ് , കെ.പി.സി.സി ജനറൽ സെക്രട്ടറി ലതികാ സുഭാഷ് , നഗരസഭാ ചെയർ പേഴ്സൺ പി.ആർ സോന , നാട്ടകം സുരേഷ് , ഫിലിപ്പ് ജോസഫ് എന്നിവർ സംസാരിച്ചു .