ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടനും നിര്‍മാതാവുമായ ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍. ദിലീപ് തീയേറ്ററുടമകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയതായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും പുതിയ സംഘടനയില്‍ ചേരുമെന്നാണ് സൂചന. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഇതില്‍ അംഗമാകും. ഇതോടെ സിനിമാസമരം പൂര്‍ണമായും പൊളിയാനാണ് കൂടുതല്‍ സാധ്യത. എക്സിബിറ്റേര്‍സ് ഫെഡറേഷനില്‍ ഉള്ളവരും ഇല്ലാത്തവരുമായ ആളുകളും പുതിയ സംഘടനയില്‍ ഉണ്ടാകും. പ്രതിസന്ധി രൂക്ഷമായ സമയത്ത് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു.
ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, എസ്ര മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ വെള്ളിയാഴ്ച തീയേറ്ററുകളില്‍ റിലീസിനെത്തിക്കും.