ന്യൂഡല്‍ഹി :നിങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടോ…? എങ്കില്‍ ഈ സ്‌കൂളുകളില്‍ പ്രവേശനമില്ല, ഇവിടെ ജോലിയും കിട്ടില്ല…
രണ്ടിലേറെ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന വിചിത്ര നിബന്ധനയുമായി ഡല്‍ഹി സ്‌കൂളാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്താണ് ഇത്തരമൊരു നിബന്ധന മുന്നോട്ട് വച്ചിരിക്കുന്നതെന്നും മക്കളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ പറയുന്നു.
ഡല്‍ഹി രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂളാണ് വിചിത്ര നിബന്ധനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാനേജ്മെന്റിന് കീഴിലുള്ള രണ്ട് സ്‌കൂളുകളിലേയ്ക്കുമുള്ള അപേക്ഷാ ഫോമില്‍ ഇക്കാര്യം വിശദമാക്കുന്നുണ്ട്.
കുട്ടികള്‍ക്ക് പുറമേ സ്‌കൂളില്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണത്രേ. രണ്ടിലേറെ മക്കളുള്ളവര്‍ ജോലിയ്ക്ക് അപേക്ഷിക്കേണ്ടതില്ല എന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.