തിരുവനന്തപുരം : പതിനഞ്ചു വര്‍ഷക്കാലമായി കോണ്‍ഗ്രസ് വിട്ട് ഇടതു സഹയാത്രികനായി തുടരുന്ന ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയം വിടുന്നതായി റിപ്പോര്‍ട്ടുകള്‍. ശേഷകാലം രാഷ്ട്രീയം ഉപേക്ഷിച്ച് സാമൂഹ്യപ്രവര്‍ത്തകനായി തുടരരാനാണ് ചെറിയാന്‍ ഫിലിപ്പിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
പുതുവത്സരാശംസ നേര്‍ന്നുകൊണ്ട് ചെറിയാന്‍ ഫിലിപ്പ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ബലപ്പെടുത്തുന്നു.
ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;-
ഭാവിയില്‍ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ സമയം വിനിയോഗിക്കും എന്നതാണ് പുതുവത്സര ദിനത്തിലെ എന്റെ പ്രതിജ്ഞ. രാഷ്ര്ടീയ രംഗത്തു തുടരുന്നതോടൊപ്പം വിശ്വാസ്യതയുള്ള സാമൂഹ്യ സേവന സംരംഭങ്ങളുമായി അര്‍പ്പണബുദ്ധിയോടെ സഹകരിച്ചു പ്രവര്‍ത്തിക്കും. അമ്പതു വര്‍ഷത്തെ രാഷ്ര്ടീയ ജീവിതത്തിനിടയില്‍ ഏറ്റവുമധികം ആത്മ സംതൃപ്തി ലഭിച്ചത് കേരള ദേശീയ വേദി പ്രസിഡന്റ് എന്ന നിലയിലുള്ള പത്തു വര്‍ഷത്തെ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ്. കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ അക്കാലത്തു കഴിഞ്ഞിരുന്നു. അവശിഷ്ടജീവിതം കാലോചിതവും അര്‍ത്ഥപൂര്‍ണവുമായ പൊതുപ്രവര്‍ത്തനത്തിനു വേണ്ടി സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
എല്ലാവര്‍ക്കും എന്റെ ഹാര്‍ദ്ദമായ പുതുവത്സര ആശംസകള്‍.