മുംബൈ: പുതുവര്‍ഷത്തില്‍ പിന്‍വലിക്കാവുന്ന എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയെങ്കിലും 2000 ന്റെയും 500 ന്റെയും നോട്ടുകളുടെ മിശ്രണമായിരിക്കണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. എടിഎമ്മുകള്‍ പെട്ടെന്ന പണമില്ലാതായി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നം വരാതിരിക്കാനും താഴ്ന്ന നിരക്കിലുള്ള നോട്ടുകള്‍ പരമാവധി പുറത്തെത്തിക്കാനുമാണ് ഈ നീക്കം.
ഇതോടൊപ്പം ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 25,000 ആക്കിയിട്ടുണ്ട്. ഇതിനൊപ്പം 500 ന്റെ കൂടുതല്‍ നോട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള പണവിതരണമായിരിക്കണം ഇനിയുള്ളതെന്ന നിര്‍ദേശവും നല്‍കി.
ഫണ്ടുകളുടെ അപര്യാപ്തത ബാങ്കുകള്‍ പറയുകയും 2000 രൂപ മാത്രം എടിഎമ്മുകളില്‍ നിന്നും കിട്ടുന്നതും ആള്‍ക്കാര്‍ക്ക് ഏറെ ബുദ്ധിമുണ്ടാക്കിയിരുന്നു. അതിന് പുറമേ 500 നോട്ടുകളുടെ നിരോധനം എടിഎമ്മുകളില്‍ പണം നിറയ്ക്കലില്‍ ബാങ്കുകള്‍ക്ക് വലിയ തിരിച്ചടിയാകുകയും ചെയ്തിരുന്നു.
പുതിയ 2000 ന്റെയും 100 ന്റെയും നോട്ടുകള്‍ കൊണ്ട് ഈ പ്രതിസന്ധിയെ ബാങ്കുകള്‍ കൈകാര്യം ചെയ്‌തെങ്കിലും 100 ന്റെ നോട്ടുകള്‍ എടിഎമ്മുകളില്‍ പെട്ടെന്ന് തീരുന്ന പ്രതിസന്ധിയും ഉണ്ടായിരുന്നു. അതേസമയം പുതിയ 500 ന്റെ നോട്ടുകള്‍ എത്താന്‍ തുടങ്ങിയതോടെ എടിഎമ്മുകള്‍ ജനങ്ങള്‍ക്ക് പഴയത് പോലെ സുദീര്‍ഘമായി ഉപയോഗിക്കാമെന്നത് ബാങ്കുകള്‍ക്ക് ആശ്വാസമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.