വടകര: അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനി അമൃത പ്രകാശ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അഴിയൂര്‍ എരിക്കിന്‍ ചാല്‍ തോട്ടുമുഖത്ത് ഫൈറൂസി (18) നെയാണ് ചോമ്പാല എസ്.ഐ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ 24ന് രാത്രിയാണ് മുക്കാളി റെയില്‍വേ ട്രാക്കില്‍ അമൃതയെ മരിച്ചനിലയില്‍ കണ്ടത്തെിയത്.വിദ്യാര്‍ഥിനിയുടെ മരണവുമായി നേരിട്ട് പങ്കുള്ള അഴിയൂര്‍ സ്വദേശിയായ മറ്റൊരു യുവാവിനെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച വടകര കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ഥിനിയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്‌കൂള്‍ പി.ടി.എയും രംഗത്തുണ്ട്.