സംവിധായകന് കമലിനെതിരായ സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ക്ക് എതിരെ നടന് അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധം. സംഘപരിവാര്‍ അസഹിഷ്ണുതയ്ക്ക് എതിരെയാണ് കാസര്‍കോട് വെച്ച് നാടകത്തിലൂടെ അലന്‍സിയര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിനിടെയാണ് അലന്‍സിയര്‍ കാസര്‍കോട് എത്തിയത്.
ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞു. സിനിമാ മേഖലയിലെ മഹാഭൂരിഭാഗവും നിശബ്ദത പുലര്‍ത്തുമ്പോള്‍ അലന്‍സിയര്‍ നടത്തിയ പ്രതിഷേധം ഏറെ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
കടപ്പാട്: മീഡിയാ വണ്‍