ഭോപ്പാല്‍ : മധ്യപ്രദേശ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശിവപുരി റോഡ് ബ്രാഞ്ചില്‍ നിന്നും കര്ഷകന് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍. ഷിയോപുര്‍ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ബാങ്കില്‍ നിന്ന് ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നോട്ടുകള്‍ വ്യാജമല്ലെന്നും എന്നാല്‍ അച്ചടിപ്പിശക് കാരണമാണ് ഇത് സംഭവിച്ചതെന്നുമാണ് ബാങ്ക് അധികൃതരുടെ സ്ഥിരീകരണം. എന്നാല്‍ തനിക്ക് ലഭിച്ച പണം അവര്‍ തിരികെ വാങ്ങിയെങ്കിലും പുതിയ നോട്ടുകള്‍ തന്നില്ലെന്നും കര്‍ഷകനായ ലക്ഷമണ് മീന പറുന്നു.
‘ഞാന്‍ ബാങ്കില്‍ നിന്ന് 6000 രൂപ പിന്‍വലിച്ചു. ക്യാഷ്യര്‍ എനിക്ക് 2000 രൂപയുടെ മൂന്ന് നോട്ടുകള്‍ കണ്ടെത്തിയതെന്ന് ഇയാള്‍ പറയുന്നു. കടുഖേഡ ഗ്രാമത്തിലെ മറ്റൊരു കര്‍ഷകനും ഗാന്ധി ചിത്രമില്ലാത്ത നാല് നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചതില്‍ ആശങ്കയിലാണ് ഗ്രാമവാസികള്‍. തങ്ങള്‍ പണം പിന്‍വലിച്ചു കഴിഞ്ഞെന്നും പുതിയ നോട്ട് അവര്‍ നല്‍കിയിട്ടില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ അച്ചടിപ്പിശക് ഉണ്ടായ നോട്ടുകള്‍ തിരിച്ചെടുക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.