ആലപ്പുഴ: ലാവ്ലിന്‍ കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസിനെ കുറ്റപ്പെടുത്തിയെങ്കിലും പതിവുപോയെ പിണറായിയെ പുകഴ്ത്താന്‍ അദ്ദേഹം മറന്നില്ല. കരുത്തനായ നേതാവാണ് പിണറായി. ശക്തനായ ഭരണാധികാരിയെന്ന് തെളിയിച്ച നേതാവാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇപ്പോഴത്തെ പൊലീസ് നയത്തെ കുറിച്ച് ആക്ഷേപമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് സേനയുടെ നിലപാടിന് എതിരെ കഴിഞ്ഞ ദിവസം വി.എസ് രംഗത്തെത്തിയിരുന്നു. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് തെറ്റായിപ്പോയെന്ന് കാണിച്ച് അദ്ദേഹം പിണറായിക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു.