ചെന്നൈ: തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് എതിരെ ലൈംഗിക ചുവയുള്ള വാക്കുകള്‍ പ്രയോഗിച്ച സംഭവത്തില്‍ സംവിധായകന് സുരാജ് മാപ്പു പറഞ്ഞു. സംഭവത്തില്‍ തമന്നയടക്കം സിനിമാ മേഖലയിലെ എല്ലാ സ്ത്രീകളോടും താന്‍ മാപ്പപേക്ഷിക്കുന്നതായി സംവിധായകന് വ്യക്തമാക്കി. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല. വാക്കുകള്‍ പിന്‍വലിക്കുന്നതായും സുരാജ് പറഞ്ഞു.
വിശാലും തമന്നയും ഒന്നിച്ച കത്തി സണ്ടൈ എന്ന സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെയാണ് സംഭവം. തമന്നയുടെ വസ്ത്ര ധാരണത്തെ് കുറിച്ച് പറഞ്ഞ സംവിധായകന് തമന്ന എപ്പോള്‍ വേണമെങ്കിലും തുണിയുരിഞ്ഞ് അഭിനയിക്കാന്‍ തയ്യാറാണെന്നും നടിമാര്‍ അങ്ങിനെ അഭിനയിക്കേണ്ടിവരുമെന്നുമാണ് സുരാജ് പറഞ്ഞത്. നടിമാര്‍ക്ക് കോടികള്‍ കൊടുക്കുന്നത് ഇതിനാണ്. വസ്ത്രാലങ്കാര സംവിധായകന് തന്റെയടുത്ത് ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളുമായിവന്നാല് താന്‍ അവയുടെ നീളം കുറയ്ക്കുമെന്നും സംവിധായകന് പറഞ്ഞിരുന്നു.