സ്ത്രീകള്‍ ചുരിദാറിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ ഹൈക്കോടതി ജഡ്ജിക്കാണ് പ്രശ്നം: ജി. സുധാകരന്‍

ആലപ്പുഴ: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാറിട്ട് ദര്‍ശനത്തിന് എത്തുന്നതില്‍ പദ്മനാഭസ്വാമിക്ക് പ്രശ്നമൊന്നുമില്ലെന്നും ഹൈക്കോടതി ജഡ്ജിക്കാണ് പ്രശ്നമെന്ന് മന്ത്രി ജി. സുധാകരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി തന്നെ പദ്മനാഭസ്വാമി ക്ഷേതത്ത്രില്‍ പ്രവേശനം തടഞ്ഞത് ഉചതമായില്ലെന്നും സുധാകരന്‍ പറഞ്ഞു.

എക്സിക്യൂട്ടീവ് ഓഫീസറാണ് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ആചാരങ്ങളും കീഴ്വഴക്കങ്ങളും മാറ്റാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് തള്ളുകയായിരുന്നു.