പ്രമുഖ സിനിമാ താരം ഷംന കാസിം വിവാഹിതയാകുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹക്കാര്യം വ്യക്തമാക്കിയത്.
ഇനി ഒരു കല്യാണമായിക്കൂടെ എന്ന് അച്ഛനും അമ്മയും ചോദിച്ചപ്പോള്‍ ശരിയാണെന്ന് തനിക്കും തോന്നി. ഫേസ്ബുക്കിലൂടെ പലതവണ കേട്ട കല്യാണ വാര്‍ത്ത പോലെയല്ല. ഇത് സത്യമാണ്. കല്യാണം അത്ര സിംപിള്‍ കാര്യമല്ലല്ലോ, ഷംന പറയുന്നു.
ഹിന്ദി എനിക്ക് വല്യ പരിചയമില്ല. എങ്കിലും സാരമില്ല. ഒരു നോര്‍ത്തിന്ത്യന്‍ പയ്യനെ മതിയെന്ന് ഞാന്‍ പറഞ്ഞു. ചെക്കനെ കിട്ടേണ്ട താമസമേ ഒള്ളു. തീരുമാനമായാല്‍ ഫേസ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ അല്ല. എല്ലാവരെയും നേരിട്ടുതന്നെ അറിയിക്കും. വിവാഹശേഷം സിനിമയില്‍ തുടരണമോയെന്ന് ഭര്‍ത്താവ് തീരുമാനിക്കും. എന്നാല്‍ നൃത്തം തന്റെ പാഷനാണെന്നും അത് തുടരുകതന്നെ ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു.