ബോളിവുഡ് ചിത്രങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ചുംബന രംഗങ്ങള്‍. എന്നാല്‍ താന്‍ ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് ബോളിവുഡ് താരം ഷാഹിദ് കപൂര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല താരത്തിന്റെ ഭാര്യ മിറയ്ക്ക് അത് ഇഷ്ടമല്ലത്രെ.
ഇതോടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് വെട്ടിലായിരിക്കുന്നത്. അദ്ദേഹം ഒരുക്കുന്ന പദ്മാവതിയില്‍ ഷാഹിദാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ദീപികയുടെ ഭര്‍ത്താവിന്റെ വേഷമാണ് ഷാഹിദിന്. ഭാര്യാ-ഭർതൃ ബന്ധത്തിന്റെ ആഴം കാണിക്കാൻ ഇത്തരം രംഗങ്ങൾ ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സഞ്ജയ് ലീല ബന്‍സാലിയെന്നാണ് വിവരം.