ചെന്നൈ: ദേശിയ ഗാനത്തിനിടെ സെല്‍ഫി എടുത്തവര്‍ക്കെതിരെ കേസ്. ചെന്നൈയില്‍ അശോക് നഗറിലെ കാശി തിയേറ്ററിലാണ് സംഭവം. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശിയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി നിര്‍ദേശത്തിന് ശേഷമുള്ള ആദ്യ കേസാണിത്.
യുവതി അടക്കം ഏഴംഗ സംഘത്തിന് എതിരെയാണ് ദേശിയ ഗാനത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് പോലീസ് കേസെടുത്തത്. ദേശയ ഗാനം മുഴങ്ങിയപ്പോള്‍ സംഘം സെല്‍ഫി എടുക്കുകയും ഇതിനെ മറ്റൊരു സംഘം ചോദ്യം ചെയ്യുകയുമായിരുന്നു. ഒടുവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിയേറ്റര്‍ അധികൃതര്‍ പോലീസില്‍ വിവരമറിച്ചു. തുടന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരുടെയും മൊഴിയെടുത്തശേഷം കേസ് രജിസ്റ്റര്‍ ചെയ്തു.