തിരുവനന്തപുരം: ശബരിമലയില്‍ കയറുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ വെല്ലുവിളിച്ച് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. ശബരിമല കയറാന്‍ ശ്രമിച്ചാല്‍ തൃപ്തി ദേശായിയെ അയ്യപ്പ ധര്‍മ്മ സേനയുടെ വനിതാ പ്രവര്‍ത്തകര്‍ തടയും. തീവ്ര നിലപാടുമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ഏതെങ്കിലും ഫെമിനിസ്റ്റുകള്‍ എത്തിയാല്‍ അവരുടേയും ഗതി മറ്റൊന്നായിരിക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
ഭൂമാതാ ബ്രിഗേഡിന്റെ നൂറോളം പ്രവര്‍ത്തകരുമായി ജനുവരിയില്‍ ശബരിമല ചവിട്ടുമെന്നായിരുന്നു ജനുവരിയില്‍ മല ചവിട്ടുമെന്നാണ് തൃപ്തി ദേശായി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമ പോരാട്ടത്തിലൂടെ മുംബൈയിലെ ഹാജി അലി ദര്‍ഗയിലും നാസിക്കിലെ കപലേശ്വര്‍ ക്ഷേത്രത്തിലും പ്രവേശിക്കാനുള്ള അനുമതി തൃപ്തി ദേശായി നേടിയെടുത്തിരുന്നു.
ഇതിനിടെ, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് തൃപതി ഇത്തരമൊരു വെല്ലുവിളി നടത്തിയിരിക്കുന്നത്.