ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ചൂടുപിടിച്ചിരിക്കുന്നതിനിടെ ചര്‍ച്ചയാവുകയാണ് പുതിയൊരു സംഗീത ആല്‍ബം. പെണ്‍വിലക്ക് ഭാരതീയ സംസ്‌കൃതത്തോടുള്ള അവഹേളനമാണെന്ന് സ്ഥാപിക്കുന്ന റെഡി ടു വിസിറ്റ് എന്ന സംഗീത ആല്‍ബമാണ് ചര്‍ച്ചയാകുന്നത്.
സംഘപരിവാര്‍ സംഘടനകള്‍ പരോക്ഷമായി പിന്തുണച്ച ‘ റെഡി ടു വെയിറ്റ്’ എന്ന ക്യാമ്പയിനിനെതിരെയാണ് ഈ ആല്‍ബ്ബമെന്ന് പേരില്‍ത്തന്നെ വ്യക്തം. യുവ തമിഴ് കവിയായ എസ്. വി. ഋഷി എഴുതിയ വരികളില്‍ പാടി അഭിനയിച്ചിരിക്കുന്നത് പിന്നണിഗായിക ദീപയാണ്.
ഉലകം മുഴുവന്‍ കാത്തുരക്ഷിക്കുന്ന അയ്യപ്പന്‍ പെണ്ണിനെ ഭയക്കുന്നതെന്തിന് എന്ന ചോദ്യമാണ് പാട്ടിന്റെ ശ്രദ്ധേയമായ വരി. ഡിസി ബുക്‌സ് മീഡിയാ ലാബാണ് നിര്‍മ്മാണം. ശബരിമലയടക്കം രാജ്യത്തെ വിവിധ ആരാധനാലയങ്ങളില്‍ പെണ്ണുങ്ങള്‍ കയറുന്നതിനെ ഭയപ്പെടുന്നുള്ളവര്‍ക്കുള്ള മറുപടി കൂടിയാണ് വീഡിയോ.