മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ആ ഭീകരജീവി ഇതാണ്

വാട്‌സാപ്പിലൂടെ അടുത്തിടെയായി പ്രചരിക്കുന്ന മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ആ ഭീകരജീവിയെ കുറിച്ചാണ് ഇവിടെ പറഞ്ഞു വരുന്നത്. കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ നിന്നും പിടികൂടിയ മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ജീവി എന്ന വിശേഷണത്തോടെ വാട്‌സാപ്പില്‍ ഇടം നേടിയ ആ ജീവിയെ കുറിച്ച് അറിഞ്ഞാല്‍ കണ്ണുനിറയും.
എന്താണെന്നല്ലേ.., അസുഖം ബാധിച്ച് ശരീരം വികൃതമായ ഒരു കരിങ്കരടിയാണ് ഇത്. മലേഷ്യയില്‍ നിന്നും 2015 ല്‍ പുറത്തു വന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.