ദൈവത്തെ വിചാരിച്ച് നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ; എം.പിമാരെ വിമര്‍ശിച്ച് രാഷ്ട്രപതി

    ന്യൂഡല്‍ഹി : ‘ദൈവത്തെ വിചാരിച്ച് നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ’. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കന്ന എം.പിമാര്‍ക്കെരിരെ ആഞ്ഞടിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തി. നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് പാര്‍ലമെന്റില്‍ ജോലി ചെയ്യാനാണ്’ എന്നത് എപ്പോഴും ഓര്‍മ്മവേണം. ചര്‍ച്ച, സംവാദം, തീരുമാനം ഇവയൊക്കെയാണ് പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത്. മറിച്ച് സഭാ നടപടികള്‍ പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

    നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരിലുള്ള പ്രതിപക്ഷ പ്രതിഷേധങ്ങള്‍ മൂലം പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ 14 ദിവസങ്ങളാണ് നഷ്ടമായത്. ഇതേതുടര്‍ന്നാണ് വിമര്‍ശനവുമായി രാഷ്ട്രപതി രംഗത്തെത്തിയത്.