വീണ്ടും പാക് സൈബര്‍ ആക്രമണം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

തിരുവനന്തപുരം: ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് സൈബര്‍ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്കിങ്ങിന് ഇരയായത്. ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക്ക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാല്‍ വെബ്‌സൈറ്റ് വൈകാതെ പൂര്‍വാവസ്ഥയില്‍ എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.

‘മെസ് വിത് ദി ബെസ്റ്റ്’, ‘ഡൈ ലൈക്ക് ദി റെസ്റ്റ്’ എന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഈ വര്‍ഷം ആദ്യം റായ്പൂര്‍ എ.ഐ.ഐ.എം.എസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്. കൊച്ചി വിമാനത്താവളത്തിന്റെ വെബ്‌സൈറ്റും ആക്രമണത്തിനിരയായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റി ഇത് നിഷേധിച്ചു