ന്യൂഡല്‍ഹി : അസാധുവാക്കിയ 500 നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് വെട്ടിച്ചുരുക്കി. ഈ മാസം 15 വരെ നല്‍കിയിരുന്ന ഇളവ് ശനിയാഴ്ച വരെ (ഡിസംബര്‍-10) മാത്രമേ ഉണ്ടാകൂ.
ആശുപത്രി, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലാണ് അസാധുവാക്കപ്പെട്ട 500 രൂപാ നോട്ടിന് 15 വരെ ഇളവ് അനുവദിച്ചിരുന്നത്. ഈ ഇളവ് മുന്‍പ് പമ്പുകളിലും അനുവദിച്ചിരുന്നുവെങ്കിലും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം പമ്പുകള്‍ വഴി നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ നേരത്തെ പിന്‍വലിക്കുകയായിരുന്നു.