ചെന്നൈ : മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് അമ്മയുടെ വിശ്വസ്തനായ ഒ. പനീര്‍ശെല്‍വം പിന്‍ഗാമിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പനീര്‍ ശെല്‍വത്തിനൊപ്പം 31 എംഎല്‍എമാരും മന്തിമാരായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
രണ്ട് മിനിട്ട് മൗനമാചരിച്ച ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. പോക്കറ്റില്‍ ജയലളിതയുടെ ചിത്രവും വെച്ചാണ് പനീര്‍ ശെല്‍വം സത്യപ്രതിജ്ഞചെയ്തത്.