നയന്‍താരയുടെ വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ താരം നയന്‍ താരയുടെ വിവാഹം കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ വിഘ്‌നേഷ് ശിവയുമായി നയന്‍സിന്റെ വിവാഹം കഴിഞ്ഞതായും, ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതായും ചില തമിഴ്മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

untitled-1-copy

ഇരുവരും ചെന്നൈ എഴുംപുരിലെ വീട്ടില്‍ താമസമാരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നയന്‍സ് തന്നെ പോസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് നയന്‍സ്. ഈ പദവിക്ക് കോട്ടം തട്ടാതിരിക്കാനാണ് വിവാഹവാര്‍ത്ത ദമ്പതികള്‍ മറച്ചുവച്ചിരിക്കുന്നതെന്നും ഗോസിപ്പുണ്ട്. വിഷയത്തില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.