മോദിയുടെ നാട്ടില്‍ മോദിയെ പുകഴ്തിയ ബി.ജെ.പി നേതാവിനെ ജനങ്ങള്‍ കസേരയ്ക്ക് എറിഞ്ഞു

ഗുജറാത്ത്: 1000, 500 നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ച് സംസാരിച്ച ബി.ജെ.പി വക്താവിന് നേരെ കസേര വലിച്ചെറിഞ്ഞ്‌
ജനങ്ങളുടെ പ്രതിഷേധം. നോട്ട് നിരോധനത്തെ കുറിച്ച് ഗുജറാത്തിലെ വാരാണസിയില്‍ പ്രമുഖ ചാനലായ ആജ് തക് സംഘടിപ്പിച്ച ചര്‍ച്ചക്കിടെയാണ് സംഭവം.

untitled-1-copy

ബി.ജെ.പി വക്താവായ സംപീത് പത്രയ്ക്ക് നേരെയാണ് കുപിതരായ ആളുകള്‍ കസേരകള്‍ വലിച്ചെറിച്ചത്. മോദിയുടെ നോട്ട് നിരോധനം വളരെ നല്ല തീരുമാനമാണെന്നും നോട്ട് നിരോധനത്തിന്റെ ഗുണം ജനങ്ങള്‍ അനുഭവിക്കാന്‍ പോകുന്നതേയുളളൂമെന്നുമുള്ള സംപീത് പത്രയുടെ വാക്കുകളാണ് പ്രേക്ഷകരായി എത്തിയ ജനക്കൂട്ടത്തെ ചൊടിപ്പിച്ചിത്. തുടര്‍ന്ന് നോട്ട് നിരോധനത്തിന്റെ ഗുണങ്ങള്‍ വര്‍ണിച്ച് സംപിത് പത്ര സംസാരിച്ച് തുടങ്ങിയതോടെ ജനം ശകാരവാക്കുകള്‍ ചൊരിയുകയും തങ്ങള്‍ ഇരുന്നിരുന്ന കസേര സംപീതിന് നേരെ വലിച്ചെറിയുകയുമായിരുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പരിപാടിയുടെ അവതാരികയാ അഞ്ജന ഓം കശ്യപ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോലീസ് എത്തിയാണ് സാഹചര്യം നിയന്ത്രണവിധേയമാക്കിയത്. ബാങ്കിന് മുമ്പില്‍ ക്യൂനിന്ന് മടുത്ത ജനം ഗുജറാത്തില്‍ ബാങ്കുകള്‍ ആക്രമിച്ച സംഭവങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവം.