മോഡി ചെന്നൈയിലെത്തി; ജയലളിതയ്ക്ക് അന്ത്യജ്ഞലി അര്‍പ്പിച്ചു

    ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോഡി ചെന്നൈയിലെ രാജാജി ഹാളിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 1.30 തോടെയാണ് അമ്മയുടെ വിയോഗത്തില്‍ തേങ്ങുന്ന തമിഴ്മക്കളെ ആശ്വസിപ്പിക്കാന്‍ മോഡിയെത്തിയത്.

    ഇതിനിടെ, ജയലളിതയ്ക്ക് അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി ചെന്നൈയിലേയ്ക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരിച്ചിറക്കി. അല്‍പ്പസമയത്തിനു ശേഷം രാഷ്ട്രപതി വീണ്ടും ചെന്നൈയ്ക്ക് തിരിച്ചിട്ടുണ്ട്.

    കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖരും ചെന്നൈയില്‍ എത്തും. കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ സംഘമാണ് കേരളത്തില്‍ നിന്നും ചെന്നൈയിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്.