പുലിമുരുകന്‌റെ ആദ്യ ദിന കളക്ഷന്‍ മറികടന്ന് മന്യം പുലി

മലയാളത്തിലെ റെക്കോര്‍ഡുകള്‍ എല്ലാം സ്വന്തം പേരിലാക്കിയ പുലിമുരുകന്‌റെ തെലുങ്ക് പതിപ്പും ചരിത്രം സൃഷ്ടിക്കുന്നു. ആദ്യ ദിവസം പുലിമുരുകന് ലഭിച്ചതിനേക്കാള്‍ കളക്ഷനാണ് മന്യംപുലിക്ക് ലഭിച്ചത്. 331 തിയേറ്ററുകളില്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഒക്ടോബര്‍ 7 നാണ് പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയത്. 4.0 കോടി രൂപയാണ് ആദ്യ ദിനം പുലിമുരുകന്‍ നേടിയത്. എന്നാല്‍ മന്യം പുലി അഞ്ച് കോടിക്ക് മുകളില്‍ റിലീസ് ദിവസം കളക്ട് ചെയ്തതായാണ് വിവരം.

മോഹന്‍ലാലിന്‌റേതായി എത്തിയ മനമന്ദയ്ക്കും ജനത ഗാരേജിനും വന്‍ പ്രതികരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെ എത്തിയ മന്യം പുലിയും തെലുങ്ക് ആരാധകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചതായാണ് വിവരം.