ദിലീപും കാവ്യാമാധവനും തമ്മിലുള്ള വിവാഹം അടുത്തിടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷിക്കുമ്പോഴും ഏവരുടെയും സഹതാപം പിടിച്ചുപറ്റിയത് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ ആയിരുന്നു. മഞ്ജുവാണ് ശരിയെന്ന് തിരിച്ചറിയുന്നുവെന്നും തോല്‍ക്കരുതെന്നുമുള്ള സാന്ത്വനിപ്പിക്കലുകളും ഫേസ്ുക്കിലൂടെ മഞ്ജുവിന് താങ്ങായെത്തി. കഴിഞ്ഞുപോയതിനെ കുറിച്ച് ഓര്‍ത്ത് ദുഖിക്കരുതെന്നും ഒരുപാട് ദൂരം മുന്നോട്ട് പോകണമെന്നും പലരും പറഞ്ഞു.
ഇതിനിടെ, ഇപ്പോഴിതാ ഒരു പ്രമുഖ സിനിമാ മാസികയായ ‘സിനിമാ മംഗളം’ മഞ്ജു വിവാഹിതയാകുന്നുവെന്ന വാര്‍ത്തയുമായി എത്തിയിരിക്കുന്നു. ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇതേ മാസിക തന്നെയായിരുന്നു.
2017 ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നും പങ്കാളി സിനിമാ രംഗത്തു നിന്നുതന്നെ ആയിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണത്രേ ഈ റിപ്പോര്‍ട്ട്.