തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്താന്‍ ഹാക്കര്‍മാര്‍ക്ക് മറുപണി നല്‍കി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് ആണ് പകരം വീട്ടിയത്. തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാക് വെബ്സൈറ്റ് ഹാക്ക് ചെയ്ത വിവരം മല്ലു സോള്‍ജ്യേഴ്‌സ് ഉത്തരവാദിത്വം ഏറ്റു.
ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പേജില്‍ പാക് വെബ്സൈറ്റിന്റെ യൂസര്‍ നേയിമും പാസ് വേഡും പരസ്യപ്പെടുത്തുകയും അതുവഴി ഇന്ത്യക്കാരോട് പ്രതിഷേധം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സൈബര്‍ സ്‌പേസില്‍ കയറിയാല്‍ ഇനിയും പണി കിട്ടുമെന്ന മുന്നറിയിപ്പിനൊപ്പം, ഇപ്പോഴത്തെ ഹാക്കിങ് വെറും തുടക്കം മാത്രമാണെന്നും മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പറയുന്നു.