ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയോട് അനുകൂലമായി പ്രതികരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇതുസംന്ധിച്ച വാര്‍ത്ത പാര്‍ട്ടി വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്.
വൈകുന്നേരം 5.45 ഓടെ ജയലളിത മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ചില തമിഴ് ചാനലുകള്‍ പുറത്തു വിട്ടിരുന്നു. പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് കൊടി താഴ്ത്തിക്കെട്ടി. ഇതേതുടര്‍ന്ന് കനത്ത സംഘര്‍ഷമാണ് അപ്പോളോ ആശുപത്രിയ്ക്ക് മുന്നിലും ആശുപത്രിയില്‍ ഉടനീളവും ഉടലെടുത്തത്. പോലീസുകാരെ തള്ളിമാറ്റി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ആശുപത്രിയ്ക്കു നേരെ കല്ലെറിയുകയും ആയിരുന്നു.
എന്നാല്‍, അപ്പോളോ ആശുപത്രിയും ജയ ടി.വിയും ജയലളിതയുടെ മരണവാര്‍ത്ത നിഷേധിച്ചു. അല്‍പസമയത്തിനു ശേഷം പാര്‍ട്ടി ആസ്ഥാനത്തെ കൊടി ഉയര്‍ത്തിക്കെട്ടുകയും തമിഴ് വാര്‍ത്താ ചാനലുകള്‍ ജയലളിത മരിച്ചുവെന്ന വാര്‍ത്ത പിന്‍വലിയ്ക്കുകയായിരുന്നു.