ജയലളിതയുടെ നിലവഷളാകുന്നു; തമിഴ്‌നാട്ടില്‍ പരക്കെ ആത്മഹത്യാശ്രമം

ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഗുരുയരാവസ്ഥയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ നില കൂടുതല്‍ വഷളാകുന്നതായി റിപ്പോര്‍ട്ട്. ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതില്‍ മനംനൊന്ത് എഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെന്നൈയിലെ എഡിഎംകെ ആശുപത്രിയിയ്ക്ക് മുന്നിലായിരുന്നു ആത്മഹത്യാ ശ്രമം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

press-release

ഇതിനിടെ, തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആത്മഹത്യാ ശ്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ കടകളില്‍ അധികവും ഇന്ന് അടഞ്ഞു കിടക്കുകയാണ്. എല്ലാവരും കൂട്ടമായി അപ്പോളോ ആശുപത്രിയ്ക്ക് മുന്നിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

സെപ്റ്റംബര്‍ 22 നാണ് പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.