‘ഹണിമൂണ്‍’; ഇണയ്ക്കു വേണ്ടി ജീവന്‍വെടിയും വരെ ഇണചേരുന്ന ആണിന്റെ ത്യാഗം

‘മധുവിധു’ അല്ലെങ്കില്‍ ‘ഹണിമൂണ്‍’. കേള്‍ക്കുമ്പോള്‍ തന്നെ തേന്‍ മധുരമൂറുന്ന വാക്കാണ് ഇത്. നവവധൂവരന്മാരുടെ ആദ്യ ദിനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ വാക്കിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?

സംഗതി പേരുപോലെ തന്നെ തേനീച്ചയുമായി ബന്ധപ്പെട്ടുള്ളയതാണ്. സ്വന്തം ഇണയുടെ സന്തോഷത്തിനു വേണ്ടി ജീവന്‍ വെടിയും വരെ ഇണചേരുന്ന ആണ്‍ തേനീച്ചയുമായി ബന്ധപ്പെട്ട്.

അത് ഇങ്ങനെ : നിലാവുള്ള രാത്രിയില്‍ ഇണയെ ആകര്‍ഷിക്കാനായി റാണി തേനീച്ച ചന്ദ്രനെ ലക്ഷ്യമാക്കി പറക്കും. ഇതില്‍ ആകൃഷ്ടരായി ആണ്‍ തേനീച്ചകളും ഒപ്പം പറന്നുയരും. എന്നാല്‍, ഉയരംതേടി പറക്കുന്ന റാണിയ്ക്ക് ഒപ്പമെത്താന്‍ കഴിതാതെ ഒട്ടുമിക്ക ആണ്‍ തേനീച്ചകളും ചിറകൊടിഞ്ഞ് മരണത്തിന് കീഴടങ്ങും. ഈ സമയവും കൂട്ടത്തില്‍ ഏറ്റവും ബലവാനായ ആണ്‍തേനീച്ച റാണിയെ പിന്തുടരുന്നുണ്ടാകും.

honey

അങ്ങനെ ഉയരങ്ങള്‍ കീഴടക്കി ഒപ്പമെത്തുന്ന ആണ്‍ തേനീച്ചയുമായി റാണി അന്തരീക്ഷത്തില്‍ വച്ചുതന്നെ ഇണചേരും. ഈ സമയം, ആണ്‍തേനീച്ചയില്‍ നിന്നുള്ള ബീജം റാണി തന്റെ ശരീരത്തിലെ പ്രത്യേക അറയില്‍ സൂക്ഷിക്കും. അങ്ങനെ ബീജം മുഴുവന്‍ റാണി ഊറ്റിയെടുക്കുന്നതിന്റെ ഫലമായി അവശനാകുന്ന ആണ്‍തേനീച്ച ചത്തുവീഴുന്നു. ഇണയുടെ ആഗ്രഹസാഫല്യത്തിനും സന്തോഷത്തിനുമായി ജീവന്‍ കൊടുക്കേണ്ടിവരുന്ന ഈ ആണ്‍ തേനീച്ചകളുടെ ത്യാഗമാണത്രേ ‘മധുവിധു’…!