തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്സ് നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. 24 മണിക്കൂര്‍ നീണ്ട സമരത്തിനാണ് ഇതോടെ അവസാനമായത്.
ഡിസംബര്‍ 31 ന് കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്കു ലിസറ്റുകള് നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിവന്ന സമരവും അവസാനിപ്പിച്ചു.
അതേസമയം, സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെങ്കില്‍ പ്രക്ഷോഭം വ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വ്യക്തമാക്കി.
പ്രതിഷേധവുമായി മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്ന കെ.എസ്.ഇ.ബി മസ്ദൂര്‍ ഉദ്യോഗാര്‍ത്ഥിയും യുവമോര്‍ച്ച സമരം അവസാനിപ്പിച്ചതിന് പിന്നാലെ താഴെയിറങ്ങി.