ന്യൂഡല്‍ഹി : പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും നിയന്ത്രണം വരുന്നു. ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തികള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിനാണ് പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തരവ് പ്രകാരം വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവനും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31 പവനുമാണ് കൈവശം വയ്ക്കാവുന്നത്. പുരുഷന്മാര്ക്ക് 12 പവന് മാത്രമാണ് ഉപയോഗിക്കാനാകുക.
അതേസമയം, വെളിപ്പെടുത്തിയ പണം നല്കി വാങ്ങിയതോ പരമ്പരാഗതമായി ലഭിച്ചതോ ആയ സ്വര്ണ്ണമാണെങ്കില് ഉത്തരവ് ബാധകമാകില്ല. കള്ളപ്പണം പിടിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതിനു പിന്നാലെ നിരവധിപ്പേരാണ് സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.