ഇന്ത്യന്‍ ടെസ്റ്റ്ടീം നായകന് വിരാട് കോഹ്ലിയും സ്പിന്നര്‍ ആര് അശ്വിനും ആധുനിക ക്രിക്കറ്റിലെ മഹാന്മാരാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും അണ്ടര്‍ 19 ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. സച്ചിനും ഗാംഗുലിക്കും ലക്ഷമണിനും തനിക്കും ശേഷം പ്രതിഭാധനരായ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവല്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
സ്ഥിരതയാർന്ന പ്രകടനത്തിലൂടെ വിരാട് കോഹ്ലി മാഹാനായ ബാറ്റ്സ്മാൻ എന്ന ഖ്യാതി ഇതിനോടകം നേടിയെടുത്തു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ദ്രാവിഡ് ഇത്തരത്തില്‍ പ്രതികരിച്ചത്.
അശ്വിന്റെ കാര്യത്തിലും സ്ഥിതികൾ വത്യസ്ഥമല്ല, ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് തന്നെ ലോക ക്രിക്കറ്റിലെ മികച്ച ബോളർമാരുടെ നിരയിലേക്ക് അശ്വിൻ ഉയർന്നു കഴിഞ്ഞുവെന്ന് ദ്രാവിഡ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ വളർച്ചയും താരങ്ങൾക്ക് ഏറെ പിന്തുണ നൽകുന്നുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചർത്തു.