ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നു: വെളിപ്പെടുത്തലുകളുമായി കാവ്യ

വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നെന്ന് കാവ്യ മാധവന്‍. ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയത്. പ്രമുഖ സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാവ്യ. ഇത് ആദ്യമായാണ് കാവ്യ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുന്നത്.
kavya-dileep
തന്നെ നന്നായി അറിയുന്ന ആള്‍ എന്ന നിലയില്‍ ദിലീപുമായുള്ള വിവാഹത്തിന് ആരും എതിര് നിന്നില്ല. ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നു. ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നത്. ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചു-കാവ്യ പറഞ്ഞു. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.
dileepkavya76
സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ട് നവംബര്‍ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്.
dileepkavya3