ഒടുവില്‍ അങ്ങനെ ബ്ലാസ്റ്റേഴ്സ് കോച്ച് കോപ്പല്‍ ചിരിച്ചു. 120 മിനുട്ട്, മൂന്ന് ഫീല്‍ഡ് ഗോളുകള്‍, ഒരു ചുവപ്പുകാര്‍ഡ്, ടൈബ്രേക്കര്‍. ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച രണ്ടാം പാദ സെമിയില്‍ ടൈ ബ്രേക്കറില്‍ ഡല്‍ഹിയെ തകര്‍കര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നു. 18ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ബ്ലാസ്റ്റേഴ്സ് നേരിടും.
ടെെ ബ്രേക്കറിൽ മൂന്ന് അവസരങ്ങൾ ഡൽഹി പാഴാക്കി. അന്റോണിയോ ജര്‍മന്‍ അടിച്ച പന്ത് ഗോളി തടഞ്ഞെങ്കിലും റഫീഖും ഹോസുവും ബെല്‍ഫോര്‍ട്ടും നേടിയ ഗോളിലൂടെ കേരളം ഫൈനൽ ഉറപ്പിച്ചു(3-0).
ഇതു രണ്ടാം തവണയാണ് കേരളം ഐഎസ്എല്ലിന്റെ ഫൈനലില്‍ കടക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമെന്നോണം കേരളത്തിന് കൊച്ചിയില്‍ കൊല്‍ക്കത്തയാണ് എതിരാളികള്‍.