മലയാളികളുടെ ഇഷടതാരമായ ഭാവന വിവാഹിതയാകുന്നു. നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകുന്നത്. കന്നട നടനും നിര്‍മ്മാതാവുമായ നവീനാണ് ഭാവനയുടെ പ്രതിശ്രുതവരന്‍. ഭാവനയുടെ കുടുംബാംഗങ്ങള്‍ക്കും നവീന്‍ പരിചിതനാണ്.
2014ല്‍ വിവാഹിതരനാകാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാല്‍ നേരത്തെ കരാറായ സിനിമകളുടെ തിരക്ക് കാരണം അത് നടക്കാതെ പോവുകയായിരുന്നു. ഭാവനയുടെ പിതാവിന്‌റെ മരണവും വിവാഹം നീണ്ടു പോകാന്‍ കാരണമായി.
അടുത്തമാസം ജനുവരിയില്‍ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ വിവാഹം നടത്താനിരിക്കുമ്പോഴാണ് നവീനിന്റെ അമ്മയുടെ മരണം. എതായാലും അധികം താമസിക്കാതെ തന്നെ വിവാഹം ഉണ്ടാകുമെങ്കിലും അതൊരു വന്‍ ആഘോഷമാക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല.