ഏവരെയുെം ഞെട്ടിച്ച ഒന്നായിരുന്നു നടന് ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത. ഇരുവരുടെയും വിവാഹ മാേചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ വിവാഹ മോചനം തെറ്റായിരുന്നെന്ന് ബാല പറഞ്ഞതായി പല ഒാണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബാല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
വിവാഹ മോചനം തെറ്റായിരുന്നെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ഒരു മാഗസിന് നല്കിയ അഭിമുഖം വളച്ചൊടിച്ചതാണത്. ആള്‍ക്കാര്‍ക്കിടയില്‍ പ്രചാരം കിട്ടാന്‍ എന്റെ സ്വകാര്യ ജീവിതം ഉപയോഗിക്കരുത്. വിവാഹ മോചനത്തിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ആരെയും പഴിക്കുന്നില്ല. എല്ലാവര്ക്കും നല്ലത് വരണമെന്നേയുള്ളുവെന്നും ബാല പറഞ്ഞു.