ഹൈദരാബാദ്: ടെലിവിഷന്‍ അഭിമുഖത്തിനിടെ വിചിത്രമായ വാദമുന്നയിച്ച ആന്ധ്രാപ്രദേശ് ഭരണകക്ഷി എം.എല്‍.എ ജലീല്‍ ഖാന് വെട്ടിലായി. ബി.കോമിനൊപ്പം കണക്കും ഫിസിക്സും താന്‍ പഠിച്ചുവെന്ന് പറഞ്ഞതാണ് എം.എല്‍.എയ്ക്ക് പണിയായത്.
കോമേഴ്സിനോടുള്ള ഇഷ്ടം കാരണം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനാണ് താന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഫിസിക്സിലും കണക്കിലുമുള്ള ഇഷ്ടം കൊണ്ടാണ് ബി.കോം തിരഞ്ഞെടുത്തതെന്നും ജലീല്‍ ഖാന് പറയുന്നു.
താനും ബി.കോം ബിരുദധാരിയാണെന്ന് പറഞ്ഞുകൊണ്ട് അഭിമുഖം നടത്തുന്ന റിപ്പോര്‍ട്ടര്‍ ജലീല്‍ ഖാനോട് ബി കോമിന് ഇവ രണ്ടും പഠിക്കേണ്ടതില്ലല്ലോ എന്ന് ചോദിച്ചെങ്കിലും അത് അംഗീകരിക്കാന്‍ ഇദ്ദേഹം തയാറായില്ല. ആരു പറഞ്ഞു ഇവ രണ്ടും പഠിക്കേണ്ടെന്ന്? അക്കൗണ്ട് എന്നു പറഞ്ഞാല്‍ തന്നെ ഫിസിക്സും കണക്കുമല്ലേ.. എന്ന് ചോദിക്കുന്ന ഇദ്ദേഹം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടര്‍ക്ക് മറവി സംഭവിച്ചതാകാമെന്ന് പറയുകയും ചെയ്യുന്നുണ്ട്.
വീഡിയോ തന്റെ ഫെയ്സ്ബുക്കിലാണ് റിപ്പോര്‍ട്ടര്‍ അപ് ലോഡ് ചെയ്തത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. തനിക്ക് എല്ലായ്പോഴും 100ല്‍ 100ല്‍ മാര്‍ക്കാണ് കണക്കിന് ലഭിക്കാറുള്ളതെന്നും കണക്കുകൂട്ടാന്‍ കാല്കുലേറ്ററിന്റെ പോലും ആവശ്യമില്ലെന്നും എം.എല്‍.എ പറയുന്നു. വെസ്റ്റ് വിജയവാഡ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ജലീല്‍ ഖാന്.