ബംഗളൂരു: നോട്ട് പിന്‍വലിക്കലിന് പിന്നാലെ കര്‍ണാടകയില്‍ വിവധ സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയിഡുകളില്‍ തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. പഴയ നോട്ടുകള്‍ കുറഞ്ഞ തുകയ്ക്ക് നല്‍കി പുതിയ നോട്ട് വാങ്ങി കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങളില്‍നിന്നാണ് പണം പിടിച്ചെടുത്ത്.
സംഘത്തിലെ ഇടനിലക്കാരായ ഏഴുപേരെയും അറസ്റ്റ് ചെയ്തു. നോട്ട് മാറിനല്‍കാമെന്ന വ്യാജേനയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇടനിലക്കാരെ സമീപിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായവര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.