ഐ.എസ്.എല്‍ ആദ്യപാദത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയം, ഹ്യൂമിന് ഇരട്ട ഗോള്‍

ചെന്നൈ: ഐ.എസ്.എല്‍ ഈ സീസണിലെ ഒന്നാം സെമിയുടെ ആദ്യ പാദത്തില്‍ മുംബൈക്ക് എതിരെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കൊല്‍ക്കത്തയുടെ ജയം. മത്സരത്തിനറെ ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകളും പിറന്നു.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം ഇരട്ട ഗോളുകള്‍ നേടി. 39, 45 മിനിറ്റുകളിലായിരുന്നു ഹ്യൂമിന്‌റെ ഗോള്‍. മൂന്നാം മിനിറ്റില്‍ തന്നെ കൊല്‍ക്കത്തയ്ക്കായി ലാല്‍റിന്‍ഡിക റാള്‍ട്ടെ ഗോള്‍ കണ്ടെത്തി.

പിന്നീട് പത്താം മിനിറ്റില്‍ ലിയോ കോസ്റ്റയിലൂടെ മുംബൈ ഗോള്‍ മടക്കി. 19 ാം മിനിറ്റില്‍ ജേഴ്‌സന്‍ വിയേരയിലൂടെ ലീഡും നേടി. എന്നാല്‍ ഹ്യൂമിന്‌റെ ഗോളുകള്‍ കൊല്‍ക്കത്തയ്ക്ക് ആധികാരിക ജയം സമ്മാനിക്കുകയായിരുന്നു. ഇതിനിടെ ഫോര്‍ലന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോയി.

രണ്ടാം പാദസെമി മുംബൈയില്‍ 13ന് നടക്കും. ആദ്യ പാദത്തില്‍ ചുവപ്പു കാര്‍ഡ് കണ്ട ഫോര്‍ലന് രണ്ടാം പാദസെമി നഷ്ടമാകും.