രാജ്യത്തെ എറ്റവും മുടക്കുമുതലുള്ള ചിത്രമെന്ന ബഹുമതി നിലവില്‍ രാജമൗലിയുടെ ബാഹുബലിക്കാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ബാഹുബലിയെ പിന്തള്ളാനൊരുങ്ങുകയാണ് ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിന്റെ പിറക്കാനിരിക്കുന്ന് യന്തിരന്‍ 2.0.
250 കോടി രൂപയാണ് ബാഹുബലിയുടെ ചിലവ്, 2.0യുടെ ചിലവ് 350 കോടിയാണെന്നാണ് സൂചനകള്‍. ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തിലാണ് 2.0 ഒരുക്കുന്നത്. ചിത്രത്തിലെ വിഎഫ്എക്സ്, സെറ്റ് തുടങ്ങിയ വര്‍ക്കുകള്‍ക്ക് പിന്നില്‍ ഹോളിവുഡ് പ്രവര്‍ത്തകരാണ്. ഏറ്റവും മികച്ച വിഎഫ്എക്സ് ആയിരിക്കും 2.0യുടേതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു കഴിഞ്ഞു.
രജനികാന്ത്, അക്ഷയ് കുമാര്‍, എമി ജാക്സണ്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് രജനികാന്ത്. 140 കോടിയായിരുന്നു യന്തിരന്‍ ആദ്യ ഭാഗത്തിന്റെ ചിലവ്.