ശരത് കുമാര്‍ നടികര്‍ സംഘത്തില്‍ നിന്നും പുറത്ത്

നടന്‍ ശരത് കുമാറിനെ തമിഴ്‌നാട് താര സംഘടനയായ നടികര്‍ സംഘത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തിന്‌റെ പേരിലാണ് ശരത്കുമാറിനെ സസ്‌പെന്‌റ് ചെയ്തത്. നടന്‍ രാധാരവിയെയും സസ്‌പെന്‌റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച ടി നഗറില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് താരങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി തീരുമാനിച്ചത്. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാലാണ് ഇക്കാര്യം അറിയിച്ചത്. ജനറല്‍ ബോഡി മീറ്റിംഗ് പാസാക്കിയ പ്രമേയത്തെ തുടര്‍ന്ന് അച്ചടക്ക നടപടി സ്വീകരിച്ചെന്ന് വിശാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭാരവാഹികളായിരിക്കെ സംഘടനയുടെ ഫണ്ടില്‍ തിരിമറി കാട്ടിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം.