ഏലപ്പാറ: നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച നടന്‍ മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം.മണി രംഗത്ത്. കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണക്കുന്നതെന്നായിരുന്നു മണി പറഞ്ഞു. മന്ത്രിയായതിന് ശേഷം ഏലപ്പറയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലിനെയും മണിയാശാന്‍ വെറുതെവിട്ടില്ല. കേരള ജനതക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിന്റെ എംഎല്‍എ സ്ഥാനം. അദ്ദേഹത്തിന്റെ തലക്ക് സുഖമില്ലെന്നും എം.എം.മണി പറഞ്ഞു.