ഞാന്‍ പട്ടിണി കിടന്ന് വളര്‍ത്തിയെടുത്തതാണ് മലയാള സിനിമയെന്ന് നടന്‍ മമ്മൂട്ടി. ഒരു ചാനല്‍ അഭിമുഖത്തിലാണ് മമ്മൂട്ടി രസകരമായ അഭിപ്രായം പങ്കുവെച്ചത്.
കോളജില്‍ പഠിക്കുന്ന കാലം മുതലേ സിനിമാ കമ്പമായിരുന്നു. രാവിലെ വൈകി എഴുന്നേല്‍ക്കുന്ന ശീലക്കാരനായ തനിക്ക് വീട്ടില്‍ നിന്നും ബ്രേക്ക് ഫാസ്റ്റൊന്നും കഴിക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണം കഴിക്കാതെ നേരെ ബസ്റ്റോപ്പിലേക്കു വിടും. അന്ന് തന്റെ നാട്ടിലൂടെ ഏതാനും കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയൂണിനായി ബാപ്പ രണ്ടുരൂപ കൊടുക്കും. ഊണ് കഴിക്കാതെ ആ കാശുകൊണ്ട് തിയ്യേറ്ററില്‍ പോയി സിനിമകാണും. ഫസ്റ്റ് ഷോ കഴിഞ്ഞാല്‍ പിന്നെ ബസില്‍ കണ്‍സഷന്‍ കിട്ടില്ല. തിരിച്ച് ഫുള്‍ ചാര്‍ജ് കൊടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഒരു സിനിമ കാണാന്‍ താന്‍ രണ്ടുദിവസം പട്ടിണി കിടക്കേണ്ടിവരാറുണ്ടെന്നും മമ്മൂട്ടി വിശദീകരിക്കുന്നു. അങ്ങനെ ഒരുപാട് ദിവസങ്ങള്‍ പട്ടിണി കിടന്നാണ് താന്‍ മലയാള സിനിമ വളര്‍ത്തിയെടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്.