ആരെടാ അവന്‍…’കട്ടപ്പനയിലെ ഋതിക് റോഷനെ’ കാണാന്‍ സാക്ഷാല്‍ ഋതിക് റോഷന്‍ എത്തുന്നു!

നാദിര്‍ഷയുടെ ‘കട്ടപ്പനയിലെ ഋതിക് റോഷന്‍’ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ സാക്ഷാല്‍ ഋതിക് റോഷനും ചിത്രത്തെക്കുറിച്ച് അറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുപ്പക്കാരും ആരാധകരും പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് അറിഞ്ഞത്.

നവമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് സിനിമയുടെ പോസ്റ്ററുകളും മറ്റ് വിവരങ്ങളും ആരാധകര്‍ അയച്ചു കൊടുത്തിരുന്നു. മുംബൈയില്‍ സിനിമ കാണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ബ്രാന്‍ഡ് പ്രമോഷന്റെ ഭാഗമായി അടുത്ത ആഴ്ച കൊച്ചിയില്‍ എത്തുന്ന ഋതിക് സിനിമ കണ്ടേക്കുമെന്നാണ് സൂചന.

കുഗ്രാമത്തില്‍ നിന്ന് സിനിമാ താരമാകാന്‍ കൊതിക്കുന്ന യുവാവിന്റെ കഥയാണ് കട്ടപ്പനയിലെ ഋതിക് റോഷന്‍. അവനെ നാട്ടുകാര്‍ കളിയാക്കി വിളിക്കുന്ന പേരാണ് ‘കട്ടപ്പനയിലെ ഋതിഷ് റോഷന്‍’.