മമ്മൂട്ടിക്ക് വില്ലനായി ഐ.എം വിജയന്‍

പ്രമുഖ ഇന്ത്യന്‍ ഫുഡ്‌ബോള്‍ താരവും മലയാളിയുമായ ഐ.എം വിജയന്‍ വീണ്ടും സിനിമയില്‍ സജ്ജീവമാകാനൊരുങ്ങുന്നു. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ദി ഗ്രേറ്റ് ഫാദര്‍-ല്‍ വില്ലന്‍ വേഷത്തിലാണ് വിജയന്‍ വീണ്ടുമെത്തുന്നത്. ആന്റോ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഹനീഫ് അദെനിയാണ് ചിത്രത്തിന്റെ സംവിധാനം. സ്‌നേഹ നായികയാകുന്ന ചിത്രത്തില്‍ മണികണ്ഡന്‍ ആചാരി, സാറാ അര്‍ജുണ്‍ തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്നു.