എച്ച്.ടി.സി ഡിസൈര്‍ 10 പ്രോ ഇന്ത്യയില്‍ വ്യാഴാഴ്ച എത്തും. ഇതിനായി കമ്പനി ക്ഷണപത്രം പുറത്തിറക്കി. സൗണ്ടിലും ക്യാമറയിലുമുള്ള പ്രത്യേകതയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.
ലേസര്‍ ഓട്ടോഫോക്കസോട് കൂടിയ 20 മെഗാപിക്‌സല്‍ റിയര്‍ പിന്‍ ക്യാമറയാണ് ഫോണിനുള്ളത്. ബിഎസ്‌ഐ സെന്‍സറോട് കൂടിയ 13 മെഗാപിക്‌സല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറയാണിതിന്. 3000 എം എ എച്ചാണ് ബാറ്ററി കപ്പാസിറ്റി. ബൂംസൗണ്ട് സ്റ്റീരിയോ സ്പീക്കറുകളാണ് എച്ച്ടിസി ഡിസയര്‍ 10 പ്രോയുടെ മറ്റൊരു സവിശേഷത.
5.5 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ ഡിസയര്‍ 10 ലൈഫ് സ്‌റ്റൈല്‍ 1080 X 1920 പിക്‌സല്‍ റസലൂഷനാണുള്ളത്. പി10 പ്രൊസസ്‌റില്‍ 1.8 ഗിഗാഹെഡ്‌സ് ഒക്ട കോര്‍ മീഡിയടെക് ഹീലിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 3 ജിബി റാം 32 ജിബി റോം, 4 ജിബി റാം 64 ജിബി റാേം എന്നിങ്ങനെ രണ്ട് മോഡലുകള്‍ ലഭ്യമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്‌റ്റോറേജ് ഉയര്‍ത്താന്‍ കഴിയും.